സുനിൽ കണ്ണത്ത് പി ആർ സി ഐ ചെയർമാൻ ; ജിബി സദാശിവൻ സെക്രട്ടറി

Posted on: July 4, 2020

കൊച്ചി : പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസിഐ) കേരള ചാപ്റ്റർ ഭാരവാഹികൾ ചുമതലയേറ്റു. തേർഡ് വേവ് എഡ്യു വെൻച്വർ ചെയർമാൻ സുനിൽ കണ്ണത്ത് ചെയർമാനായും ജിബി സദാശിവൻ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: വൈസ് ചെയർമാൻ – റാം മേനോൻ, ഇമ്പ്രസാരിയോ ഈവന്റ്‌സ്. ജോ.സെക്രട്ടറി – മിനു ഏലിയാസ്, എക്സിക്യൂട്ടീവ് ഡയറക്ടർ, ലീഡേഴ്‌സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പ്. ട്രഷറർ – പി.കെ. നടേശ്, സ്പ്രിങ്‌ബോർഡ് അഡ്വർട്ടൈസിംഗ് ആൻഡ് പി ആർ. നിർവാഹകസമിതി അംഗങ്ങൾ: ജോർജ് തോമസ് (ജനറൽ മാനേജർ, പി ആർ ആൻഡ്  അഡ്മിനിസ്ട്രേഷൻ, കൊച്ചി റിഫൈനറീസ്), എൻ.കെ. രവീന്ദ്രൻ (ഏഷ്യാനെറ്റ് ന്യൂസ് മുൻ അസോസിയേറ്റ് എഡിറ്റർ), ജി. അനിൽകുമാർ (ഇന്റർനാഷണൽ ട്രെയിനർ ആൻഡ് മോട്ടിവേറ്റർ), സനിൽ എബ്രഹാം (എഡിറ്റർ, ഹൈകു ബിസിനസ് ചാനൽ), പ്രൊഫ. നിമൽ നമ്പൂതിരി (ആദിശങ്കര ഇൻസ്റ്റിറ്റിയുട്ട് ഓഫ് മാനേജ്‌മെന്റ്), പി.ടി. ദേവസിക്കുട്ടി സ്മിത മേനോൻ (ഡ്രംബീറ്റ്‌സ് ഇന്ത്യ, ഡോ. റിതു രവീന്ദ്രൻ (അസി. പ്രഫസർ – ജേർണലിസം, ജെയിൻ ഡീംഡ് യൂണിവേഴ്‌സിറ്റി).

ദക്ഷിണ മേഖല കമ്മിറ്റിയിലേക്ക് ഡെക്കാൻ ക്രോണിക്കിൾ മുൻ സീനിയർ എഡിറ്റർ കെ.പി. സേതുനാഥ്, ദേശീയ കമ്മിറ്റിയിലേക്ക് എം. ചിത്രപ്രകാശ് (ഒ ഒ എച്ച് അഡ്വർട്ടൈസിംഗ് ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

വെർച്വൽ യോഗത്തിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പി ആർ സി ഐ ദേശീയ പ്രസിഡന്റ് ടി. വിനയകുമാർ ആമുഖ പ്രസംഗം നടത്തി. പി ആർ സി ഐ സെക്രട്ടറി ജനറൽ യു.എസ്. കുട്ടി അധ്യക്ഷത വഹിച്ചു. ചീഫ് മെന്ററും ചെയർമാൻ എമെരിറ്റസുമായ എം.ബി. ജയറാം എന്നിവർ സംസാരിച്ചു.