പിആർസിഐ തൂലിക സാഹിത്യ അവാർഡുകൾ സമ്മാനിച്ചു

Posted on: November 1, 2017

കൊച്ചി : ലോക കമ്മ്യൂണിക്കേഷൻ ദിനത്തോനുബന്ധിച്ച് പബ്ലിക്ക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ 3 ാമത് തൂലിക പുരസ്‌കാരങ്ങൾ സമ്മാനിച്ചു. അദ്ധ്വാനവേട്ട എന്ന കഥാ സമാഹാരത്തിന് ഇ.പി. ശ്രീകുമാർ, ജീവിതം പഠിപ്പിച്ച വിജയമന്ത്രങ്ങൾ എന്ന കൃതിയ്ക്ക് വിജ്ഞാനസാഹിത്യ വിഭാഗത്തിൽ ഡോ. മേരി മെറ്റിൽഡ എന്നിവർക്ക് കാലടി ശ്രീ ശങ്കരസംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ സമ്മാനിച്ചു.

എറണാകുളം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പബ്ലിക്ക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ ചെയർമാൻ യൂ.എസ്.കുട്ടി, സെക്രട്ടറി ടി.വിനയ് കുമാർ, ട്രഷറർ പി.കെ.നടേഷ് എന്നിവർ സംബന്ധിച്ചു. പ്രശസ്ത പത്രപ്രവർത്തകരും ഗ്രന്ഥകർത്താക്കളുമായ രവി കുറ്റിക്കാട്, ലീല മേനോൻ, ഡോ. കെ.എ.മേരിദാസ് എന്നിവരായിരുന്നു ഈ വർഷത്തെ വിധികർത്താക്കൾ.