യു.എസ്. കുട്ടി പി ആർ സി ഐ കേരള ചെയർമാൻ

Posted on: April 14, 2018

കൊച്ചി : പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസിഐ) കേരള ചാപ്റ്റർ ചെയർമാനായി യു.എസ്. കുട്ടി (സൗഭാഗ്യ അഡ്വർടൈസിങ്) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി ജിബി സദാശിവനും (ജേർണലിസ്റ്റ്), ട്രഷററായി ചിത്രപ്രകാശും (ചിത്ര പെയിന്റേഴ്‌സ്) തെരഞ്ഞെടുക്കപ്പെട്ടു.

മിനു ഏലിയാസ് (വൈസ് പ്രസിഡന്റ്, കൺസപ്റ്റ് പിആർ), ബൈജു ആര്യാട് (ജോയിന്റ് സെക്രട്ടറി, എംഡി നിഷ്). കമ്മറ്റിയംഗങ്ങളായി റാം മേനോൻ, സിഎ രാജീവ്, അലൻ ടോം, രേഖ ബിട്ട, സുമിത ബാബു എന്നിരെയും, സോണൽ കമ്മിറ്റിയംഗങ്ങളായി പ്രഫ. നിമൽ നമ്പൂതിരിപ്പാട്, സേണി മാത്യു എന്നവരെയും നാഷണൽ കമ്മിറ്റിയംഗങ്ങളായി ഡോ. ജോസഫ് ചെറുകര, ബിജു ജോബ് എന്നിവരെയും തെരഞ്ഞെടുത്തു.

എറണാകുളം രാമവർമ്മ ക്ലബിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ ദേശീയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ടി. വിനയ്കുമാർ, ജോയിന്റ് സെക്രട്ടറി പി.കെ. നടേഷ് എന്നിവരെ യോഗം അഭിനന്ദിച്ചു.