ഡോ. ടി. വിനയ് കുമാർ പി.ആർ.സി.ഐ നാഷണൽ പ്രസിഡന്റ് ; യു. എസ്. കുട്ടി സെക്രട്ടറി ജനറൽ

Posted on: March 15, 2020

കൊച്ചി : പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പി.ആർ.സി.ഐ) നാഷണൽ പ്രസിഡന്റായി ഡോ. ടി. വിനയകുമാറിനെ (ഗൈഡ് പി.ആർ. & ബ്രാൻഡിംഗ്) തെരഞ്ഞെടുത്തു. യു.എസ്. കുട്ടി (മക്നോൺ ബെസൽ) – സെക്രട്ടറി ജനറൽ:, പ്രഫ. ഡോ. കെ.ആർ. വേണുഗോപാൽ (ബംഗലുരു), കെ.രവീന്ദ്രൻ (മുംബൈ) – സീനിയർ വൈസ് പ്രസിഡന്റ്സ്.

ബി.കെ.സാഹു (കൊൽക്കത്ത), സി. ജെ. സിങ്ങ് (ചണ്ഡിഗഡ്) – ജോയിന്റ് സെക്രട്ടറിമാർ. ടി.വി.എസ്. നാരായണൻ (ഹൈദരാബാദ്) – ട്രഷറർ. : ശ്രീനിവാസ് നായിഡു (ബംഗലുരു) -സോൺ ചെയർമാൻമാർ.

സൗത്ത്: ജയപ്രകാശ് റാവു (മൈസൂർ) വെസ്റ്റ്: സൻജയ് രാമമൂർത്തി (മുംബൈ) നോർത്ത്: രേണുക സൽ വാൻ (ഡൽഹി) ഈസ്റ്റ് : ആർ.എൻ. മഹാപത്ര (കൊൽക്കത്ത). കേരളത്തിലടക്കം 37 ചാപ്റ്ററുകളുള്ള കമ്മ്യൂണിക്കേഷൻ രംഗത്തെ ഏറ്റവും വലിയ സംഘടനയായ പി.ആർ.സി.ഐ ഈ വർഷം ബംഗലുരുവിലാണ് ഗ്ലോബൽ കമ്മ്യൂണിക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ നിരവധി പ്രതിനിധികളും വിദ്യാർത്ഥികളും പങ്കെടുത്തു.