പിആര്‍സിഐ കേരള ചാപ്റ്റര്‍ ഓഫീസ് തുറന്നു

Posted on: April 12, 2019

കൊച്ചി : പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്റര്‍ ഓഫീസ് എറണാകുളത്ത് തുറന്നു. പുതിയ ഓഫീസിന്റെ ഉദ്ഘാടനം കൊച്ചി മേയര്‍ സൗമിനി ജെയിന്‍ നിര്‍വഹിച്ചു.

എറണാകുളം പ്രസ് ക്ലബ് പ്രസിഡ് ഡി. ദിലീപ്, പിആര്‍സിഐ സൗത്ത് സോണ്‍ സെക്രട്ടറി ചിത്രപ്രകാശ്, വൈസിസി കേരള ചാപ്റ്റര്‍ ഡയറക്ടര്‍ കെ. നൗഷാദ്, പിര്‍സിഐ നാഷ്ണല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പി.കെ. നടേഷ്, ഇന്റര്‍നാഷ്ണല്‍ ഡയറക്ടര്‍ സുനില്‍ കണ്ണത്ത്, നിയുക്ത നാഷ്ണല്‍ പ്രസിഡ് ഡോ. ടി. വിനയകുമാര്‍, ചീഫ് മെന്റര്‍ എം.ബി. ജയറാം, സൗത്ത് സോണ്‍ ചെയര്‍മാന്‍ ജയപ്രകാശ് റാവു, കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ യു.എസ്. കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

TAGS: PRCI |