പ്രതീക് പാൽ ടാറ്റാ ഡിജിറ്റൽ സിഇഒ

Posted on: August 22, 2019

കൊച്ചി : ടാറ്റാ ഡിജിറ്റലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രതീക് പാലിനെ ടാറ്റാസൺസ് നിയമിച്ചു. ഡിജിറ്റൽ ബിസിനസുകൾ വളർത്തിയെടുക്കുന്നതിനായി ടാറ്റാ ഗ്രൂപ്പ് തുടങ്ങിയ പുതിയ സംരംഭമാണ് ടാറ്റാ ഡിജിറ്റൽ. ടാറ്റാ കൺസൾട്ടൻസി സർവീസസിൽ നിന്നും 27 വർഷത്തെ അനുഭവസമ്പത്തുമായാണ് പ്രതീക് പാൽ ടാറ്റാ ഡിജിറ്റലിന്റെ തലപ്പത്തെത്തുന്നത്.

ഉപയോക്തൃ കേന്ദ്രീകൃത ബിസിനസുകളെക്കുറിച്ചും ഈ മേഖലയിൽ ഡിജിറ്റൽ ടെക്നോളജിയുടെ സ്വാധീനത്തെക്കുറിച്ചും ശക്തമായ അവബോധമുള്ളയാളാണ് പ്രതീക് പാൽ എന്ന് ടാറ്റാസൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും പ്രതിബദ്ധതയും പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിൽ ടാറ്റാ ഗ്രൂപ്പിന് മുതൽക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: Pratik Pal | Tata Sons |