റിലയന്‍സ് വാര്‍ഷിക പൊതുയോഗം ഇന്ന്

Posted on: June 24, 2021

മുംബൈ: ടെക് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന റിയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗം ഇന്ന്. എല്ലാ തവണത്തേയും പോലെ ഏവരേയും അമ്പരിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ഇത്തവണയും ഉണ്ടാകുമെന്നാണു വിലയിരുത്തല്‍. വിലകുറഞ്ഞ 5ജി സ്മാര്‍ട്ട്‌ഫോണും ജിയോ ലാപ്‌ടോപും ഇത്തവണ പ്രഖ്യാപിക്കുമെന്നാണു അവ്യൂഹം.

വര്‍ക്ക് ഫ്രം ഹോം വ്യാപകമായിട്ടുണ്ട്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വ്യാപകമായി. ലാപ്‌ടോപ്പുകള്‍ക്കും മൊബൈലുകള്‍ക്കും ഇതോടെ വന്‍സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഈസന്ദര്‍ഭം റിലയന്‍സ് വിട്ടുകളയില്ലെന്നാണു വിലയിരുത്തല്‍. ഗുഗിളുമായി സഹകരിച്ചാകും ജിയോ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുകയെന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റു മതി സ്ഥാപനമായ സൗദി ആരാംകോയുടെചെയര്‍ മാന്‍ യാസിര്‍ അല്‍ റുമയ്യാന്‍ റിലയന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതും പൊതുയോഗത്തെ സവിശേഷമാക്കുന്നുണ്ട്.