റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായം 12.2 ശതമാനം ഉയര്‍ന്നു

Posted on: January 20, 2024

കൊച്ചി : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ റിലയന്‍സ് ജിയോയുടെ ഡിസംബര്‍ ത്രൈമാസത്തിലെ അറ്റാദായം 12.2% ഉയര്‍ന്ന് 5,208 കോടി രൂപയായി.

2023 സാമ്പത്തിക വര്‍ഷത്തിലെ മുന്നാം ത്രൈമാസത്തില്‍ 4,638 കോടി രൂപയായിരുന്നത്തില്‍ നിന്നാണ് 12% വളര്‍ച്ച രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ പാദത്തില്‍ 5,058 കോടി രൂപയായിരുന്നു അറ്റാദായം.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ജിയോയുടെ മൊത്ത വരുമാനത്തില്‍ 10% വളര്‍ച്ചയും രേഖപ്പെടുത്തി. 2023 സാമ്പത്തിക വര്‍ഷത്തില്‍ 22,998 കോടി രൂപയായിരുന്നതില്‍നിന്ന് 10% ഉയര്‍ന്ന് 25,368 കോടി രൂപയായി.