റിലയന്‍സിന്റെ ലാഭത്തില്‍ 15 ശതമാനം ഇടിവ്

Posted on: January 21, 2023

ന്യൂഡല്‍ഹി : സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ക്വാര്‍ട്ടറല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭത്തില്‍ 15ശതമാനം ഇടിവ്. 2022 ഒക്ടോബര്‍- ഡിസംബര്‍ കാലത്ത് 15,792 കോടി രൂപയാണ് അറ്റലാഭം. 2021 ഒക്ടോബര്‍-ഡിസംബറില്‍ ഇത് 18,549 കോടി ആയിരുന്നു.

പ്രവര്‍ത്തന വരുമാനം 2,20,592 കോടി രൂപയായി ഉയര്‍ ന്നു. മുന്‍വര്‍ഷം ഇതേ കാലത്ത് 1,91,271 കോടി രൂപയായിരുന്നു.