ചിപ് കമ്പനിയായ എന്‍വിഡിയുമായി ടാറ്റായും, റിലയന്‍സും കരാറൊപ്പിട്ടു

Posted on: September 12, 2023

മുംബൈ : അമേരിക്ക ആസ്ഥാനമായ ആഗോള ചിപ് കമ്പനിയായ എന്‍വിഡിയ റിലയന്‍സ് ഇന്‍ഡസട്രീസുമായും ടാറ്റയുമായും പങ്കാളിത്തത്തിന് കരാര്‍ ഒപ്പുവച്ചതോടെ ഇന്ത്യയില്‍ എഐ മേഖലയില്‍ വിപ്ലവകരമായ വളര്‍ച്ചയ്ക്കു വഴിയൊരുങ്ങി. നിര്‍മിതബുദ്ധി സാങ്കേതികവിദ്യയില്‍ രാജ്യത്ത് മികച്ച അടിസ്ഥാനസൗകര്യമൊരുക്കുകയാണ് കമ്പനികളുമായുള്ള പങ്കാളിത്തത്തിന്റെ ലക്ഷ്യം. രാജ്യത്തെ സാങ്കേതികവിദ്യാ മേഖലയിലുള്ള ജീവനക്കാരുടെ നൈപുണ്യം ഉയര്‍ത്തുകയെന്ന ലക്ഷ്യവുമുണ്ട്. റിലയന്‍സുമായി ചേര്‍ന്ന് എന്‍ വിഡിയ ഇന്ത്യയുടെ സ്വന്തം എഐ ഭാഷാ മോഡലും ജനറേറ്റീവ് എഐ ആപ്പുകളും നിര്‍മിക്കും.

തദ്ദേശീയ ഭാഷകളില്‍ എഐ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇരുകമ്പനികളും ചേര്‍ന്നു പ്രവര്‍ത്തിക്കും. ജിയോയുമായി ചേര്‍ന്ന് എഐ സൂപ്പര്‍ കംപ്യൂട്ടറുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. എഐ രാജ്യത്തെ ഓരോ സാധാരണക്കാരിലേക്കുമെത്തിക്കുകയാണ് റിലയന്‍സിന്റെ അടുത്ത ലക്ഷ്യമെന്ന് കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിപ്രഖ്യാപിച്ചിരുന്നു.

ആധുനിക ചിപ്പുകള്‍, എഐസൂപ്പര്‍ കംപ്യൂട്ടിംഗ് സേവനങ്ങള്‍ എന്നിവ എന്‍വിഡിയ ഇന്ത്യന്‍കമ്പനികള്‍ക്കു ലഭ്യമാക്കും.എന്‍വിഡിയയുമായി ചേര്‍ന്നുള്ള പുതിയ ഐഐ ക്ലൗഡ് ഇന്‍ഫ്രാഡവലപ്പര്‍മാര്‍ക്കും ഗവേഷകര്‍ക്കുംപ്രയോജനകരമാകും.

ടാറ്റയുമായി ചേര്‍ന്നുള്ള പദ്ധതികളില്‍ പ്രധാനം എഐ മേഖലയില്‍ 6 ലക്ഷം ജീവനക്കാരുടെ സാങ്കേതിക നൈപുണ്യം വര്‍ധിപ്പിക്കാനുള്ള പരിപാടികളാണ്. ടാറ്റ കമ്യൂണിക്കേഷനുമായി ചേര്‍ന്ന് എഐഇന്‍ഫ്രാസ്ട്രക്ചര്‍ വികസനവും ലക്ഷ്യമിടുന്നുണ്ട്. എഐ മേഖലയില്‍ രാജ്യത്തു വലിയ മാറ്റം കൊ
ണ്ടുവരാന്‍ കരാറുകള്‍ക്കു കഴിയും.