റിലയന്‍സിന്റെ വിപണി മൂല്യം 18 ലക്ഷം കോടി

Posted on: July 11, 2023

കൊച്ചി : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി വിലയില്‍ ഇന്നലെ ശക്തമായ മുന്നേറ്റം. വെള്ളിയാഴ്ച 2,633,60 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരി ഇന്നലെ വ്യാപാരത്തിന്റെ ആദ്യമണിക്കൂറുകളില്‍ 2,756 രൂപ വരെ ഉയര്‍ന്നിരുന്നു. 4.15% ആണ് ഉയര്‍ച്ച. ഓഹരി വില 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി.

റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിനെ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വിഭജിക്കുന്നതിനുള്ള റെക്കോഡ് തിയതിയായി ജൂലൈ 20 പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഓഹരി വിലയില്‍ മുന്നേറ്റമുണ്ടായത്. എന്നാല്‍ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും താഴെയാണ് ഇപ്പോഴും റിലയന്‍സ് വ്യാപാരം ചെയ്യുന്നത്.

2022 ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 2,856,15 രൂപയാണ് എക്കാലത്തെയും ഉയര്‍ന്ന വില. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരി വില 13 ശതമാനം ഉയര്‍ന്നിട്ടുണ്ട്.