റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബംഗാളില്‍ 20000 കോടി കൂടി മുടക്കും

Posted on: November 24, 2023

കൊച്ചി : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബംഗാളില്‍ അടുത്ത 3 വര്‍ഷത്തിനകം. 20000 കോടി രൂപ കൂടിമുതല്‍ മുടക്കുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി.

നിലവില്‍ ബംഗാളിലുള്ള 45000 കോടിയുടെ പദ്ധതികള്‍ക്കു പുറമേയാണിത്. ഡിജിറ്റല്‍,റീട്ടെയ്ല്‍, ജൈവ ഊര്‍ജ മേഖലകളിലായിരിക്കും പുതിയ നിക്ഷേപം.

കൊല്‍ക്കത്തയുടെ പേരിനു കാരണമായ കാളിഘട്ട് പുരാതന ക്ഷേത്രം റിലയന്‍സ് ഫൗണ്ടേഷന്‍ നവീകരിക്കും. ബംഗാള്‍ ഹെറിറ്റേജ് കമ്മിഷന്‍പദ്ധതിക്ക് അനുമതി നല്‍കി.