മരിച്ച ജീവനക്കാരുടെ കുടുംബത്തിന് അഞ്ചുവര്‍ഷം മുഴുവന്‍ ശമ്പളം; കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് റിലയന്‍സ് വഹിക്കും

Posted on: June 4, 2021

കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും മറ്റു പദ്ധതികളും റിലയന്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചു. റിലയന്‍സ് കോവിഡ് മൂലം മരിച്ച ജീവനക്കാരന്റെ കുടുംബത്തിനുള്ള സഹായ പദ്ധതികളും റിലയന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. വീ കെയര്‍ എന്ന പേരിലെ കുടുംബ സഹായ പദ്ധതിയില്‍ മരണമടഞ്ഞ ജീവനക്കാരന്‍ അവസാനമായി വാങ്ങിയ മാസ ശമ്പളം ആശ്രിതര്‍ക്ക് അഞ്ചു വര്‍ഷം കൂടി നല്‍കും. റിലയന്‍സ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സന്‍ നിതാ അംബാനിയും ഇക്കാര്യം അറിയിച്ചത്.

കോവിഡ് മൂലം ചില ജീവനക്കാര്‍ മരണപ്പെട്ടിട്ടുണ്ടെന്നും, അവരുടെ കുടുംബത്തെ സഹായിക്കുകയെന്നത് റിലയന്‍സ് കുടുംബത്തിന്റെ കടമയാണെ. റിലയന്‍സ് ഫൗണ്ടേഷനാണ് ധനസഹായം നല്‍കുക എന്ന് മുകേഷ് അംബാനിയും നിതാ അംബാനിയും അയച്ച സന്ദേശത്തില്‍ പറയുന്നു.റിലയന്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍, സ്ഥാപകയും അധ്യക്ഷയുമായ നിത അംബാനിയും ചേര്‍ന്ന് മൂന്നു ലക്ഷം ജീവനക്കാര്‍ക്ക് ആണ് ഈ കത്ത് എഴുതിയതു.

‘രോഗവ്യാപനം താഴേയ്ക്കു വരുന്നതിന് മുമ്പ് അടുത്ത ഏതാനും ആഴ്ചകളില്‍ പോസിറ്റീവ് കേസുകള്‍ ഇനിയും ഉയരും എന്ന് ഇരുവരും ജീവനക്കാര്‍ക്ക് മുന്നറിയി[പ്പു നല്‍കി . സുരക്ഷ, മുന്‍കരുതല്‍, ശുചിത്വം എന്നിവയുടെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. ജീവനക്കാരും കുടുംബങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കണം. കോവിടുമായി ബന്ധപെട്ടു ഒന്നിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും വേണം എന്നും കത്തില്‍ വ്യക്തമാക്കുന്നു.

കോവിഡ് മൂലം മരിച്ച ജീവനക്കാരന്റെ കുടുംബത്തിനുള്ള സഹായ പദ്ധതികളും റിലയന്‍സ് പ്രഖ്യാപിച്ചി . വീ കെയര്‍ എന്ന പേരിലെ കുടുംബ സഹായ പദ്ധതിയില്‍ മരണമടഞ്ഞ ജീവനക്കാരന്‍ അവസാനമായി വാങ്ങിയ മാസ ശമ്പളം ആശ്രിതര്‍ക്ക് അഞ്ചു വര്‍ഷം കൂടി നല്‍കും , മരണമടഞ്ഞ ജീവനക്കാരുടെ മക്കള്‍ക്ക് ഇന്ത്യയിലെ ഏതൊരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദം വരെയുള്ള കോഴ്‌സുകള്‍ക്ക് ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവ പൂര്‍ണമായും റിലയന്‍സ് വഹിക്കും.

ജീവനക്കാരന്റെ പേരിലുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുടര്‍ന്നും പൂര്‍ണമായും റിലയന്‍സ് വഹിക്കും. മരണമടഞ്ഞ ജീവനക്കാരുടെ മക്കള്‍ ബിരുദപഠനം പൂര്‍ത്തിയാക്കുന്നതുവരെ ഇത് തുടരും. കോവിഡ് ബാധിക്കുന്ന ജീവനക്കാര്‍ക്ക് പ്രത്യേക അവധിയും റിലയന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. ശാരീരികമായും മാനസികമായും രോഗമുക്തി നേടുന്നതുവരെയാണ് ഈ അവധി ലഭ്യമാകുക. കുടുംബത്തില്‍ ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചാലും ഈ അവധി ജീവനക്കാര്‍ക്ക് ലഭ്യമാകും.

 

TAGS: Reliance |