എസ് ബി ഐ 25 കോടി വരെയുള്ള വായ്പകള്‍ പുനക്രമീകരിക്കാന്‍ ഒരുങ്ങുന്നു

Posted on: May 31, 2021

മുംബൈ : സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ 26 കോടി രൂപ വരെയുള്ള വായ്പകള്‍ റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം പുനഃക്രമീകരിക്കുന്നതിന് നടപടി തുടങ്ങിയതായി എസ്.ബി.ഐ. ചെയര്‍മാന്‍ ദിനേശ് ഖാരഅറിയിച്ചു.

പത്തു ലക്ഷം രൂപ വരെയുള്ള വായ്പകള്‍, പത്തുലക്ഷം മുതല്‍ പത്തുകോടി രൂപ വരെയുള്ള വായ്പകള്‍, അതിനു മുകളിലുള്ള വായ്പകള്‍ എന്നിങ്ങനെ മൂന്നായി തിരിച്ചായിരിക്കും നടപടികള്‍. പുനഃക്രമീകരണത്തിന് അര്‍ഹരായവരുടെ പട്ടിക ബാങ്ക് ശാഖകള്‍ക്ക് നല്‍കും. ഉപഭോക്താക്കളെ എസ്.എം.എസ്. മുഖനയും വിവരമറിയിക്കും.

അപേക്ഷാ ഫോമും അപേക്ഷിക്കേണ്ട രീതിയും ബാങ്കുകളുടെ വെബ്‌സൈറ്റുകളില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നുലക്ഷം കോടിരൂപയുടെ ഗാരന്റീഡ് വായ്പാ പദ്ധതിയില്‍ (ഇ.സി.എല്‍.ജി.എസ്.) വ്യോമയാന മേഖലയെക്കൂടി ഉള്‍പ്പെടുത്തി.