എസ്ബിഐ : എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്ക് 0.1 ശതമാനം വരെ ഉയര്‍ത്തി

Posted on: December 16, 2023

ന്യൂഡല്‍ഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പഴയ വായ്പകളുടെ പലിശ വീണ്ടും കൂടും. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ആര്‍) അധിഷ്ഠിത പലിശനിരക്ക് 0.1% വരെ വര്‍ധിപ്പിച്ചു. ഒരു വര്‍ഷ കാലാവധിയിലുള്ള എംസിഎല്‍ആര്‍ നിരക്ക് 8.55 ശതമാനമായിരുന്നത് 8.65 ശതമാനമായി. ഓവര്‍ നിരക്കില്‍ മാറ്റമില്ല.

വിപണിയിലെ നിരക്കുകള്‍ക്കനുസരിച്ച് പലിശ നിരക്ക് ഇടയ്ക്കിടയ്ക്കു മാറിക്കൊണ്ടിരിക്കന്ന ഫ്‌ലോട്ടിംഗ് നിരക്കിലുള്ള വായ്പകള്‍ക്കാണ് 2016ല്‍ എംസിഎല്‍ആര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

2019 മുതല്‍ എംസിഎല്‍ആറിനു പകരം ഭവനവാകള്‍ അടക്കമുള്ള പല വാകളും എക്‌സ്റ്റേണല്‍ബെഞ്ച്മാര്‍ക്ക് അധിഷ്ഠിത പലിശനിരക്ക് (ഇബിഎല്‍ആര്‍) ആശയിച്ചാണ്.

TAGS: SBI |