എസ്ബിഐ സ്ഥിരനിക്ഷേപം .5 ശതമാനം വര്‍ധിപ്പിച്ചു

Posted on: December 28, 2023

ന്യൂഡല്‍ഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) സ്ഥിരനിക്ഷേപങ്ങളുടെ (ഫിക്‌സഡ് ഡിപ്പോസിറ്റ്) പലിശ 0.5% വരെ വര്‍ധിപ്പിച്ചു. 2 കോടി രൂപ വരെയുള്ള പുതിയ നിക്ഷേപങ്ങള്‍ക്കോ, നിലവിലുള്ളതിന്റെ കാലാവധി തീരുമ്പോള്‍ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതിയ പലിശനിരക്ക് ബാധകം.

കാലാവധി തീരും മുന്‍പ് ക്ലോസ് ചെയ്ത് പുതിയ നിക്ഷേപമായി ഇട്ടാലും പുതിയ പലിശ ലഭിക്കും. എന്നാല്‍ ഇത് ലാഭകരമാണോയെന്ന് പരിശോധിച്ചുറപ്പിച്ചശേഷമേ നിലവിലുള്ള നിക്ഷേപം പിന്‍വലിക്കാവൂ. ബാക്കിയുള്ള കാലാവധി, പ്രീ-മച്വര്‍ പിന്‍വലിക്കലിനുള്ള പിഴ, പുതിയ നിക്ഷേപത്തിന്റെ പലിശ എന്നിവയാണ് ഇതിനായി പരിഗണിക്കേണ്ടത്.

 

TAGS: SBI |