അപ്പോളോ ഹോസ്പിറ്റലുകൾ വഴി സ്പുട്‌നിക് വാക്‌സിൻ

Posted on: May 29, 2021

 

ന്യൂഡല്‍ഹി : റഷ്യന്‍ നിര്‍മിത വാക്‌സിനായ സുട്‌നിക് ജൂണ്‍ രണ്ടാം വാരംമുതല്‍ നല്‍കിത്തുടങ്ങുമെന്ന് ആശുപത്രി ശൃംഖലയായ അപ്പോളോ അറിയിച്ചു. ഡോസിന് 1195 രൂപ നിരക്കില്‍ രാജ്യത്തെ എല്ലാ
അപ്പോളോ ആശുപത്രികളിലും വാക്‌സിന്‍ നല്‍കുമെന്ന് സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശോഭന കൈമിനേനി പറഞ്ഞു.

995 രൂപ വാക്‌സിന്‍വിലയും 200 രൂപ ആശുപത്രി സേവനങ്ങള്‍ക്കും ചേര്‍ത്താണ് വില നിശ്ചയിച്ചിരിക്കുന്നത്. മുന്‍നിര പ്രവര്‍ത്തകര്‍, അപകടസാധ്യത കൂടുതലുള്ളവിഭാഗക്കാര്‍, കോര്‍പ്പററ്റ് ജീവനക്കാര്‍ എന്നിവര്‍ക്കാകും മുന്‍ഗണന. ജൂണ്‍ രണ്ടാംവാരംമുതല്‍ ആഴ്ചയില്‍ 10 ലക്ഷം ഡോസുകള്‍ നല്‍കാനും ജൂലായില്‍ അത് ഇരട്ടിയാക്കാനുമാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.