ജയലളിതയ്ക്ക് അടിയന്തര ഹൃദയശസ്ത്രക്രിയ നടത്തി

Posted on: December 5, 2016

jayalalithaa-blue-saree-big

ചെന്നൈ : അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അടിയന്തര ഹൃദയശസ്ത്രക്രിയ നടത്തി. അടുത്ത 24 മണിക്കൂർ നിർണായകമെന്ന് അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി. ജയലളിതയുടെ ഹൃദയവും ശ്വാസകോശവും യന്ത്രസഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. അമ്മയ്ക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും ആശുപത്രിയുടെ ട്വീറ്റ്.ന്യൂഡൽഹിയിലെ എയിംസിൽ നിന്നുള്ള നാല് വിദഗ്ധ ഡോക്ടർമാർ അല്പസമയത്തിനുള്ളിൽ ചെന്നൈയിലെത്തും.

ജയലളിതയുടെ ആരോഗ്യ നില സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട് ഉച്ചയ്ക്ക് 12 മണിക്ക് പുറത്തിറക്കും. കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ ചെന്നൈയിലെത്തിയിട്ടുണ്ട്.