ജയലളിതയുടെ ആരോഗ്യനില വീണ്ടും വഷളായി

Posted on: December 5, 2016

jayalalithaa-meroon-saree-b

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വളരെ മോശമായതായി ലണ്ടനിലെ ഡോക്ടർ റിച്ചാർഡ് ബെയ്‌ലി. ഹൃദയാഘാതമാണ് കണക്കുകൂട്ടലുകൾ തെറ്റിച്ചത്. അപ്പോളോ ആശുപത്രിയും ഇക്കാര്യം സ്ഥിരീകരിച്ചതോടെ ഏതു സാഹചര്യം നേരിടാനും ചെന്നൈ നഗരം ഒരുങ്ങി. ഗവർണർ സി. വിദ്യസാഗർ റാവു വൈകാതെ ആശുപത്രിയിൽ എത്തിയേക്കും. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും അപ്പോളോ ആശുപത്രിയിലുണ്ട്.

സ്‌കൂളുകൾ ഉച്ചയ്ക്ക് രണ്ടരയോടെ അടച്ചു. ഓഫീസുകളും പൂട്ടിക്കൊണ്ടിരിക്കുകയാണ്. ഐടി കമ്പനികൾ ജീവനക്കാരോട് വരും ദിവസങ്ങൡ വീടുകളിലിൽ ഇരുന്ന് ജോലിക്ക് തയാറെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. നഗരത്തിൽ പോലീസ് സുരക്ഷ വർധിപ്പിച്ചുകഴിഞ്ഞു.