അപ്പോളോ ആശുപത്രിക്കു മുന്നിൽ സംഘർഷം

Posted on: December 5, 2016

peoples-chennai-big

ചെന്നൈ : ജയലളിത അന്തരിച്ചുവെന്ന തമിഴ് ചാനലുകളിൽ വാർത്തവന്നതോടെ അപ്പോളോ ആശുപത്രിക്കു മുന്നിൽ സംഘർഷം. എഐഎഡിഎംകെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും നടന്നു.

അപ്പോളോ ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ അപ്പോളോയുടെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിനിടെയാണ് സംഘർഷം ഉടലെടുത്തത്. രണ്ടായിരത്തോളം പോലീസുകാരെയാണ് അപ്പോളോ ആശുപത്രിക്കു മുന്നിൽ നിയോഗിച്ചിട്ടുള്ളത്. ചെന്നൈയിലെ മറ്റ് അപ്പോളോ ആശുപത്രികൾക്കും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.