തേയിലയുടെ തീരുവയില്‍ മാറ്റം വരുത്തരുതെന്ന് ഉപാസി

Posted on: August 12, 2020

 


കൊച്ചി : തേയിലയുടെ ഇറക്കുമതി തീരുവയില്‍ മാറ്റം വരുത്തരുതെന്നു യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ഓഫ്‌ സതേൺ ഇന്ത്യ (ഉപാസി) പ്രസിഡന്റ് ആര്‍. എം. നാഗപ്പന്‍.  ഇന്ത്യയിലെ ഉത്പാദനത്തില്‍ പകുതിയും ചെറുകിട കര്‍ഷകരുടേതാണ്. 2.12 ലക്ഷം തേയില ഉത്പാദകരും 11.65 തൊഴിലാളികളും ഈ മേഖലയിലുണ്ട്. തൊഴിലാളികളില്‍ 70 ശതമാനം സ്ത്രീകളാണ്, ലോക്ഡൗണ്‍ കാരണമാണ് ഉത്പാദനം കുറഞ്ഞത്.

ഇതു നേരിയ തോതില്‍ വിലവര്‍ധനയ്ക്കിടയാക്കിയിട്ടുണ്ട്. നിലനില്‍പിനുവേണ്ടിയുള്ള വിലവര്‍ധനയാണിത്. ജൂണ്‍ വരെ ഉല്‍പാദനത്തിലുണ്ടായ കുറവ് 8.9 ശതമാനമാണ്. തേയില കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കോവിഡ് കാരണം കയറ്റുമതി കുറഞ്ഞിട്ടുണ്ടെന്നതിനാല്‍ ഇന്ത്യയില്‍ തേയിലയുടെ ലഭ്യതയില്‍ കുറവുണ്ടാകാനിടയില്ലെന്ന് ആര്‍.എം. നാഗപ്പന്‍ പറഞ്ഞു.

TAGS: Tea Plantation | UPASI |