തേയില ഇറക്കുമതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം

Posted on: August 17, 2020

കട്ടപ്പന: കോവിഡ് മഹാവ്യാധിമൂലം ചെറുകിട തേയില കര്‍ഷകര്‍ ഉള്‍പ്പെടെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയിലായിരിക്കുമ്പോള്‍ ഇന്ത്യയിലേക്ക് അനിയന്ത്രിതമായി തേയില ഇറക്കുമതി ചെയ്യാ നുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ചെറുകിടതേയില കര്‍ഷക ഫെഡറേഷന്‍ പീരുമേട് ടീ കമ്പനി ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തും. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ ചെറിയഉത്പാദനക്കുറവും തേയിലപ്പൊടിയുടെ നേരിയ വിലവര്‍ധനവും ചൂണ്ടിക്കാട്ടിയാണ് ഗണ്യമായ തോതില്‍ വിദേശരാജ്യങ്ങളില്‍നിന്നും തേയില ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനുശേഷമാണ് ഓഗസ്റ്റില്‍ കൊളുന്തിന് 16 രൂപയ്ക്കുമുകളില്‍ ഇടുക്കിയില്‍ ടീബോര്‍ഡ് വില നിശ്ചയിച്ചത്. ഇത് കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നെങ്കിലും വിദേശരാജ്യങ്ങളില്‍ നിന്നും തേയില ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്നും ചെറുകിട കര്‍ഷക ഫെഡറേഷന്‍ പ്രസിഡന്റ് വൈ.സി. സ്റ്റീഫന്‍ ആവശ്യപ്പെട്ടു.

 

TAGS: Tea Plantation |