റബര്‍ ഇറക്കുമതിക്ക് സുരക്ഷാചുങ്കം ഏര്‍പ്പെടുത്തണം : ഉപാസി

Posted on: June 11, 2020

കൂനുര്‍ : കര്‍ഷക പ്രതിസന്ധി പരിഹരിക്കാന്‍ 3 വര്‍ഷം റബര്‍ ഇറക്കുമതി സുരക്ഷാ ചുങ്കം (സേഫ് ഗാര്‍ഡ് ഡ്യൂട്ടി) ഏര്‍പ്പെടുത്തണമെന്നു തോട്ടം ഉടമകളുടെ സംഘടന യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ഓഫ് സതേണ്‍ ഇന്ത്യ (ഉപാസി) പ്രസിഡന്റ് എ. എല്‍.ആര്‍.എം. നാഗപ്പന്‍ ആവശ്യപ്പെട്ടു.

റബര്‍ ഇറക്കുമതിക്ക് 2 വര്‍ഷം മൊറട്ടോറിയം ഏര്‍പ്പെടുത്തണം. ഇറക്കുമതിയും വിലയിടിവും മൂലം 8 വര്‍ഷമായി റബര്‍ കര്‍ഷകന്‍ പ്രതിസന്ധിയിലാണെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് അയച്ച കത്തില്‍ പറയുന്നു.

TAGS: UPASI |