ഉപാസി ഗോള്‍ഡന്‍ ലീഫ് പുരസ്‌കാരങ്ങള്‍

Posted on: July 3, 2020

കൂനുര്‍ : തേയില ഉത്പാദന രംഗത്തെ മകവിന് യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ഓഫ് സതേണ്‍ ഇന്ത്യ (ഉപാസി) ടീ ബോര്‍ഡിന്റെ സഹായത്തോടെ നല്‍കുന്ന ദ് ഗോള്‍ഡന്‍ ലീഫ് ഇന്ത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് (എസ്.ബി.യുഎ), യുണൈറ്റഡ് ടീ എസ്റ്റേറ്റ്‌സ് കമ്പനി ലിമിറ്റഡ് എന്നിവ 5 പുരസ്‌കാരം നേടി.

ബോംബെ ബര്‍മാഹ് ട്രേഡിംഗ്ഗ കോര്‍പറേഷന്‍, ഡെവണ്‍ പ്ലാന്റേഴ്‌സ് ആന്റ്ര ഇന്‍ഡസ്ട്രീസ്, ജൂന്‍കുട്‌ലി ടീ ആന്ഡ് ഇന്‍ഡസ്ട്രീസ്, കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സ് കമ്പനി ലിമിറ്റഡ്, വിഘ്‌നേശ്വര്‍ എസ്റ്റേറ്റ് ടീ ഫാക്ടറി, വാട്ടര്‍ ഫാള്‍ എസ്‌റേററ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കു മൂന്നു പുരസ്‌കാരവും ഹൈ ക്ലിഫ് ടീ മാനുഫാച്വറിംഗ് കമ്പനി ലിമിറ്റഡ്, വിഘ്‌നേശ്വര്‍ എസ്റ്റേറ്റ് ടീ ഫാക്ടറി, വാട്ടര്‍ഫാള്‍ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കു മൂന്നു പുരസ്‌കാരവും ഹൈ ക്ലിഫ് ടീ മാനഫാക്ച്വറിംഗ് കമ്പനി ലിമിറ്റഡ്, കോടനാട് എസ്‌റ്റേറ്റ്, വുഡ് ബ്രിയര്‍ ഗ്രൂപ്പ് എന്നിവര്‍ക്ക് 2 പുരസ്‌കാരവും ലഭിച്ചു.

ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് (എസ്ബിയു- ബി), പാരി അഗ്രോ ഇന്‍ഡസ്ട്രീസ് എന്നിവര്‍ക്ക് ഓരോ പുരസ്‌ക്കാരം ലഭിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വിവിധ സ്ഥളങ്ങളിലിരുന്നാണ് ഗുണമേനേമ പരിശോധിച്ച് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

TAGS: UPASI |