കാപ്പിത്തോട്ടം ഉടമകളെ സഹായിക്കണം: ഉപാസി

Posted on: September 7, 2020

കൊച്ചി : ആദായനികുതി നിയമത്തിലെ 7ബി (ഒന്ന്) വ്യവസ്ഥ എടുത്തുകളയണമെന്നും കാപ്പിക്കര്‍ഷകര്‍ക്കു മെച്ചപ്പെട്ട മൂല്യവര്‍ധിത ഉത്പാദനത്തിലേക്കു തിരിയാന്‍ വഴിയൊരുക്കണമെന്നും യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ഓഫ്‌സതേണ്‍ ഇന്ത്യ (ഉപാസി) പ്രസിഡന്റ് എ.ആര്‍. നാഗപ്പന്‍ കേന്ദധനമന്ത്രിയോട് ആവശ്യപ്പെട്ടു.

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതില്‍നിന്നുപിന്തിരിപ്പിക്കുന്ന ഈ വ്യവസ്ഥ എടുത്തുകളയണമെന്നു പാര്‍ലമെന്റിന്റെ വാണിജ്യ സ്ഥിരസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കാപ്പിത്തോട്ടം ഉടമകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിര്‍മല സീതാരാമന്‍ വിളിച്ചുചേര്‍ത്തഓണ്‍ലൈന്‍ യോഗത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

കാപ്പി കയറ്റുമതിക്കുള്ള ഇന്‍സെന്റീവ് 5 ശതമാനത്തില്‍നിന്നു 3% ആക്കിയതും ഇന്‍സ്റ്റന്റ് കാപ്പിക്കുള്ള കയറ്റുമതി ആനുകൂല്യം ഏഴില്‍ നിന്ന് 5% ആക്കിയതും പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ണാടക മന്ത്രി സി.ടി.രവിയും ഉഡുപ്പി ചിക്കമഗളുരു എംപി ശോഭ കരന്തലാജെയും മുന്‍കയ്യെടുത്തു സംഘടിപ്പിച്ച യോഗത്തില്‍ കര്‍ണാടക പ്ലാന്റേഴ്‌സ് അസോസിയേഷന്‍, കുടക് പ്ലാന്റേഴ്‌സ് അസോസിയേഷന്‍, കര്‍ണാടക ഗ്രോവേഴ്‌സ് അസോസിയേഷന്‍, കോഫി ഗ്രോവേഴ്‌സസ് അസോസിയേഷന്‍ എന്നിവയു
ടെ പ്രതിനിധികളും പങ്കെടുത്തു.

 

TAGS: UPASI |