റബ്ബര്‍ ഇറക്കുമതിക്ക് മൊറട്ടോറിയം വേണം – ഉപാസി

Posted on: June 6, 2020

കൊച്ചി : റബ്ബര്‍ ഇറക്കുമതിക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് തോട്ടമുടമയുടെ സംഘടനയായ യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ഓഫ് സതേണ്‍ ഇന്ത്യ (ഉപാസി). ഇതു സംബന്ധിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലിന് കത്ത് നല്‍കിയെന്ന് ഉപാസി പ്രസിഡന്റ് എ. എല്‍.ആര്‍.എം. നാഗപ്പന്‍ പറഞ്ഞു.

വിലക്കുറവ് കാരണം കഴിഞ്ഞ എട്ട് വര്‍ഷമായി മേഖല പ്രതിസന്ധിയിലാണ്. റബ്ബര്‍ ഇറക്കുമതിയാണ് വിലക്കുറവിനു പിന്നില്‍. കോവിഡ് 19 വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ഡൗണും മേഖലയ്ക്ക് ഇരട്ട പ്രഹരമായി.

കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും ഇറക്കുമതിക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തണം. അതിനുശേഷം മൂന്നു വര്‍ഷത്തേക്ക് ഇറക്കുമതി നിയന്ത്രിക്കാനുള്ള സേഫ്ഗാര്‍ഡ് ഡ്യൂട്ടി ചുമത്തണം. ആഭ്യന്തര വ്യവസായത്തിന് ഭീഷണിയായ ഇറക്കുമതിക്ക് സേഫ്ഗാര്ഡഡ് ഡ്യൂട്ടി ഏര്‍പ്പെടുത്താമെന്നും നാഗപ്പന്‍ പറഞ്ഞു. 2008-09 ല്‍ 77.702 ടണ്ണായിരുന്നു ഇറക്കുമതി. 2018-19 ല്‍ 5.82 ലക്ഷം ടണ്ണായി വര്‍ധിച്ചു.

TAGS: UPASI |