കേരള ബാങ്കിൽ നിക്ഷേപ സമാഹരണ യജ്ഞം

Posted on: August 21, 2020

കല്‍പ്പറ്റ : കേരള ബാങ്കില്‍ പ്രത്യേക സേവിംഗ്‌സ് ബാങ്ക്, കറന്റ് അക്കൗണ്ട് നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി. ശാഖകള്‍ കേന്ദ്രീകരിച്ച് സേവിംഗ്‌സ് ബാങ്ക്, കറന്റ് അക്കൗണ്ടുകളിലെ നിക്ഷേപം വര്‍ധിപ്പിക്കുകയും കൂടുതല്‍ എസ്ബി, കറന്റ് അക്കൗണ്ടുകള്‍ആരംഭിക്കുകയുമാണ് ചിങ്ങം ഒന്നു മുതല്‍ ആരംഭിച്ച ഒരുമാസക്കാലത്തെ യജ്ഞത്തിന്റെ ലക്ഷ്യം.

എസ്ബി അക്കൗണ്ട് തുടങ്ങുന്നവരില്‍ ആവശ്യക്കാര്‍ക്ക് അപ്പോള്‍തന്നെ ദിവസേന എടിഎമ്മുകള്‍ വഴി 30000 രൂപവരെ പിന്‍വലിക്കാനും ഓണ്‍ലൈന്‍, പിഒഎസ് സംവിധാനങ്ങള്‍ വഴി 30000 രൂപയുടെ ഷോപ്പിംഗ് നടത്താനും കഴിയുന്ന റുപേ കാര്‍ഡ് നല്‍കും.

നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ജില്ലാ തല ഉദ്ഘാടനം എ.കെ. ഹര്‍ഷലില്‍ നിന്നും ആദ്യനിക്ഷേപം സ്വീകരിച്ച് കേരള ബാങ്ക് കോഴിക്കോട് റീജണല്‍ ജനറല്‍ മാനേജര്‍ കെ.പി. അജയകുമാര്‍ നിര്‍ വഹിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി സുപ്പി, വയനാട് സി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി എസ് രാമനാഥന്‍, സീനിയര്‍ മാനേജര്‍മാരായ വിനോദന്‍ ചെറിയാലത്ത്, കെ. ശശികുമാര്‍, മാനേജര്‍ സി.എസ്. നൗഷാദ് എന്നിവര്‍ പങ്കെടുത്തു.

TAGS: Kerala Bank |