ആധുനിക കോഴിക്കൂടുകള്‍ നല്‍കി

Posted on: June 20, 2022

വലപ്പാട് : മണപ്പുറം ഫൗണ്ടേഷനും ലയണ്‍സ് ക്ലബ്ബും സംയുക്തമായി ചേര്‍ന്നു നിര്‍ധനരായ 9 കുടുംബങ്ങള്‍ക്ക് കോഴിക്കൂടുകള്‍ നല്‍കി. സമൂഹത്തിലെ വരുമാനമാര്‍ഗ്ഗം നിലച്ച നിര്‍ധനരായ കുടുംബങ്ങളെ സാമ്പത്തികമായി സ്വയം പര്യാപ്തത വരുത്തുന്നതിന്റെ ഭാഗമായി 100ഓളം കോഴിക്കൂടുകള്‍ നല്‍കുന്ന പദ്ധതിയുടെ തുടര്‍ച്ചയാണിത്. വലപ്പാട് പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് കുടുംബങ്ങള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ്ജ് ഡി ദാസ് പദ്ധതിയുടെ ഉത്ഘാടനം നിര്‍വഹിച്ചുകൊണ്ട് കൂടുകള്‍ കൈമാറി.

വലപ്പാട് ലയണ്‍സ് ക്ലബ് പ്രസിഡണ്ട് രശ്മി ഷിജോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലയന്‍സ് ക്ലബ് 318 ഡിയുടെ ലൈവ് ആന്‍ഡ് ലൈവ്ലിഹുഡ് പ്രോജക്ട് കോഡിനേറ്റര്‍ ലയണ്‍.അഷറഫ്.കെ.എം മുഖ്യാതിഥിയായി. ലയണ്‍സ് ക്ലബ് 318 ഡിയുടെ സോണല്‍ ചെയര്‍പേഴ്‌സണ്‍ ലയണ്‍ അജിത് പ്രസാദ്, സെക്രട്ടറി ലയണ്‍ ജോസഫ്.എ.എസ്, ട്രെഷറര്‍ ഷിജോ.എ.ജെ മണപ്പുറം ഫൗണ്ടേഷന്‍ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗം പ്രതിനിധികളായ ശരത് ബാബു, അഖില ടി എസ് പരിപാടിക്ക് നേതൃത്വം നല്‍കി.

മഹാമാരിയില്‍ ആടിയുലഞ്ഞ മാനവരാശിയെ കൈ പിടിച്ചുയുര്‍ത്തുന്നതിന്റെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ സി.എസ്.ആര്‍ പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി സമര്‍പ്പിച്ചത്.