വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ച് ലയണ്‍സ് ക്ലബ്

Posted on: September 20, 2022

തൃശൂര്‍ : ലയണ്‍സ് ക്ലബ് നേതൃത്വം നല്‍കുന്ന പീസ് പോസ്റ്റര്‍ കോണ്ടെസ്റ്റ് 2022-23 മാളയില്‍ സംഘടിപ്പിച്ചു. ഹോളി ഗ്രേസ് അക്കാഡമിയില്‍ വെച്ചു നടന്ന ചടങ്ങ് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ ഉത്ഘാടനം ചെയ്തു.

അക്കാദമി ചെയര്‍മാന്‍ അഡ്വ. ക്ലമെന്‍സ് തോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്ബിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗമാണ് പരിപാടിയുടെ സംഘാടകര്‍. പോസ്റ്റര്‍ രചനയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ കെ.എം അഷറഫ് മുഖ്യ പ്രഭാഷണം നടത്തി. ഹോളി ഗ്രേസ് അക്കാദമി പ്രിന്‍സിപ്പല്‍ ജോസ് ജോസഫ്, സേവനഗിരി സേവനാലയം ഡയറക്ടര്‍ റവ. ഫാ ജോര്‍ജ് തോട്ടന്‍, മാള ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോളി വടക്കന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ എ അഷ്റഫ്, എഴുത്തുകാരന്‍ കെ സി വര്‍ഗീസ്, ക്ലബ് ഭാരവാഹികളായ ബെന്നി ആന്റണി, ജോജി തോമസ്, പി ആര്‍ അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

TAGS: Lions Club |