നൊച്ചുള്ളി ഗ്രാമത്തിനു റിലീവിംഗ് ഹംഗര്‍’ പദ്ധതിയും, മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു ലയണ്‍സ് ക്ലബ്ബ്

Posted on: October 4, 2022

പാലക്കാട്: മഹാത്മാവിന്റെ പാദസ്പര്‍ശത്താല്‍ സമ്പന്നമായ നെച്ചൂള്ളി ഗ്രാമത്തിനു സഹായഹസ്തവുമായി ലയണ്‍സ് ക്ലബ്ബ്. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു വാളയാര്‍ വാലി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഗ്രമവാസികള്‍ക്കായി ‘റിലീവിംഗ് ഹംഗര്‍’ പദ്ധതിയും, മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. സമൂഹത്തില്‍ നിന്ന് മാറി ജീവിക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ സമൂഹത്തെ ചേര്‍ത്തുനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ലയണ്‍സ് ക്ലബ്ബ് 318 ഡി പദ്ധതികള്‍ക്കു തുടക്കം കുറിച്ചത് .

ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ പദ്ധതികള്‍ ഉത്ഘാടനം ചെയ്തു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിയിട്ടില്ലാത്ത ഗ്രാമവാസികളുടെ ആരോഗ്യമുറപ്പാക്കുകയും , ‘റിലീവിംഗ് ഹംഗര്‍’ പദ്ധതിയിലൂടെ ഗ്രാമവാസികളെ വിശപ്പുരഹിതരാക്കുകയുമാണ് ലക്ഷ്യമെന്നു ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ പറഞ്ഞു .

ഇതോടൊപ്പം നെച്ചൂള്ളി ഗ്രാമത്തിനു മഹാത്മാ ഗാന്ധിയുടെ സന്ദര്‍ശന സ്മരണാര്‍ത്ഥം നിര്‍മ്മിച്ച പൊതു കിണറും ലയണ്‍സ് ക്ലബ് അധികൃതര്‍ സന്ദര്‍ശിച്ചു. ലയണ്‍സ് ക്ലബ്ബ് 318 ഡിയുടെ നേതൃത്വത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് നിരവധി സന്നദ്ധ-സേവന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

ലയണ്‍സ് സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജെയിംസ് വളപ്പില , ലയണ്‍സ് ഡിസ്ട്രിക്ട് കോഡിനേറ്റര്‍ അഡ്വ. ഗിരീഷ്.കെ.നൊച്ചോളി, റീജിയണല്‍ ചെയര്‍പേഴ്‌സണ്‍ ലയണ്‍ കെ.വി.ശ്രീധരന്‍ , സോണ്‍ ചെയര്‍പേഴ്‌സണ്‍ ലയണ്‍ അഡ്വ. പ്രഭാകരന്‍.കെ, പ്രസിഡന്റ് ലയണ്‍ കൃഷ്ണകുമാര്‍ മരുതം പള്ളത്, സെക്രട്ടറി ലയണ്‍ കെ.വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു

 

 

TAGS: Lions Club |