പൂര നഗരിയില്‍ ഇസാഫ് ബാങ്കിന്റെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍

Posted on: April 9, 2024

തൃശൂര്‍ : ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്ററും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറും പൂര നഗരിയില്‍പ്രവര്‍ത്തനമാരംഭിച്ചു. പൂര പ്രേമികള്‍ക്ക് ബാങ്കിംഗിന്റെ ആനന്ദം അനുഭവിച്ചറിയുന്നതിനോടൊപ്പം നൂതന ബാങ്കിംഗ് സാങ്കേതിക വിദ്യകളെ അടുത്തറിയാനും സെന്ററില്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സെന്ററിന്റെ ഉദ്ഘാടനം എം എല്‍ എ പി ബാലചന്ദ്രനും എടിഎം കൗണ്ടര്‍ ഉദ്ഘാടനം കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷും നിര്‍വഹിച്ചു. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് അധ്യക്ഷത വഹിച്ചു.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, മാര്‍ക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി കെ, തൃശൂര്‍ പൂരം എക്സിബിഷന്‍ കമ്മിറ്റി പ്രസിഡന്റ് എ രാമകൃഷ്ണന്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദര്‍ മേനോന്‍, മുന്‍ കൗണ്‍സിലര്‍ എംഎസ് സംപൂര്‍ണ എന്നിവര്‍ സംസാരിച്ചു.