ചെസ്സ് മത്സരം സംഘടിപ്പിച്ച് ലയണ്‍സ് ക്ലബ്ബ്

Posted on: October 27, 2022

മാള : ലയണ്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് ഡിസ്ട്രിക്ട് 318 ഡി ക്ലബ്ബിന്റെ നേതൃത്വത്തില്‍ അഡോപ്ഷന്‍ ഓഫ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി ഹോളി ഗ്രേസ് അക്കാദമിയില്‍ ചെസ്സ് മത്സരം സംഘടിപ്പിച്ചു. തൃശ്ശൂര്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ 800 ഓളം വിദ്യാര്‍ഥികള്‍ 400 ടീമുകളായാണ് മത്സരത്തില്‍ പങ്കെടുത്തത്. ലയണ്‍സ് ക്ലബ്ബ് മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടറും മണപ്പുറം ഫിനാന്‍സ് എംഡിയുമായ വി പി നന്ദകുമാര്‍ ഉത്ഘാടനം നിര്‍വഹിച്ചു.

ഹോളി ഗ്രേസ് അക്കാദമി ഓവര്‍ഓള്‍ ചാമ്പ്യന്‍സായ മത്സരത്തില്‍ ജൂനിയര്‍ ബോയ്‌സ്, ജൂനിയര്‍ ഗേള്‍സ്, സബ് ബോയ്‌സ്, സബ് ഗേള്‍സ്, സീനിയര്‍ ബോയ്‌സ്, സീനിയര്‍ ഗേള്‍സ് എന്നീ വിഭാഗങ്ങളില്‍ ശ്രീരുധ് ആര്‍ എച്ച്, എച്ച് എസ് അന്തിക്കാട്, ദേവപ്രിയ പി.എസ്, ഭാരതീയ വിദ്യാഭവന്‍ കൊടുങ്ങല്ലൂര്‍, ശ്രാവണ്‍ ഷിനോജ്, ജി എസ് സി എം ഐ കുന്നംകുളം, ദക്ഷിണ ആര്‍, ഈസ്റ്റ് യുപി സ്‌കൂള്‍ തൃശ്ശൂര്‍, ജോണ്‍ പോള്‍ പി ജെ, ഭാരതീയ വിദ്യാഭവന്‍ കാഞ്ഞാണി, ജില്‍നിയ യു എച്ച് എസ് എസ് മാമ്പ്ര എന്നിവര്‍ വിജയികളായി.

മാള ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജോളി വടകര അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ മുഖ്യാതിഥിയായിരുന്നു. ഡിസ്ട്രിക്ട് ചീഫ് കോര്‍ഡിനേറ്റര്‍ കെ എം അഷ്റഫ് വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.

ചടങ്ങില്‍ ഹോളി ഗ്രേസ് അക്കാദമി വൈസ് പ്രിന്‍സിപ്പല്‍ ലിവിയ പി വി, ഗ്രാമപഞ്ചായത്ത് വൈസ് പ്രെസിഡന്റ് സാബു പോള്‍, ഇന്റര്‍നാഷണല്‍ ആര്‍ബിറ്റര്‍ പീറ്റര്‍ ജോസഫ്, പ്രോഗ്രാം കണ്‍വീനര്‍ കെ ഒ ദേവസ്സി, മാള ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി അജിത്ത് കുമാര്‍, ക്ലബ്ബ് റീജിയണല്‍ ചെയര്‍പേഴ്‌സണ്‍ ബെന്നി ആന്റണി, ഷീല ജോസ് എന്നിവര്‍ പ്രസംഗിച്ചു.

 

TAGS: Lions Club |