ഐസിഐസിഐ ബാങ്ക് കേരളത്തില്‍ സാന്നിധ്യം ശ്കതമാക്കുന്നു

Posted on: March 30, 2024

കൊച്ചി : ഐസിഐസിഐ ബാങ്ക് കരളത്തില്‍ സാന്നിധ്യം ശകതമാക്കുന്നു. കൂടുതല്‍ ജനങ്ങള്‍ക്ക് ബാങ്കിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി തൃശ്ശൂര്‍ നഗരത്തില്‍ ഒഎംകെഎ ടവറിലെ ഗ്രൗണ്ട് ഫ്‌ളോറിലാണ് പുതിയ ശാഖ ആരംഭിച്ചത്.

സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എടിഎം-ക്യാഷ് റീസൈക്ലര്‍ മെഷീനും (സിആര്‍എം) ശാഖയോട് അനുബന്ധിച്ചുണ്ട്. 210 ശാഖകളുടേയും 395 എടിഎമ്മുകളുടേയും വിപുലമായ ശൃംഖലയാണ് ബാങ്കിനു കേരളത്തിലുള്ളത്.