മെമ്പര്‍ഷിപ് കോണ്‍ക്ലേവ് സംഘടിപ്പിച്ച് ലയണ്‍സ് ക്ലബ്ബ്

Posted on: October 13, 2022

മലപ്പുറം : സന്നദ്ധ സേവനരംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മെമ്പര്‍ഷിപ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. മലപ്പുറം മഞ്ചേരിയില്‍ സംഘടിപ്പിച്ച ചടങ്ങ് ലയണ്‍സ് ക്ലബ്ബിന്റെ മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി പി നന്ദകുമാര്‍ ഉത്ഘാടനം ചെയ്തു.

ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ഇരുന്നൂറില്‍പരം പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങില്‍, സേവന മേഖലയിലെ ലയണ്‍സ് ക്ലബ്ബിന്റെ പ്രാധാന്യത്തെയും മെമ്പര്‍ഷിപ് പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പറ്റി ചര്‍ച്ച ചെയ്തു.

തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചു നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ലയണ്‍സ് ക്ലബ് നേതൃത്വം നല്‍കുന്നത്. ലയണ്‍സ് ക്ലബ്ബ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ ടോണി എനോക്കാരന്‍, ജെയിംസ് വളപ്പില മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ് ഡി ദാസ്, ചീഫ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ കെ എം അഷ്റഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

TAGS: Lions Club |