ജില്ലാ ആശുപത്രിയില്‍ ഹെല്പ് ഡെസ്‌ക് തുറന്ന് ലയണ്‍സ് ക്ലബ്ബ്

Posted on: October 28, 2022

പാലക്കാട് : ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഉണര്‍വ്വ്- സാമൂഹിക മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഹെല്പ് ഡെസ്‌ക് തുറന്നു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ ഉത്ഘാടനം നിര്‍വഹിച്ചു.

സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിലെത്തുന്ന ആളുകള്‍ക്ക് നിര്‍ദേശങ്ങളും സഹായവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചത്. ആശുപത്രിയിലെത്തുന്ന ഏതൊരാള്‍ക്കും സേവനം ഉപയോഗപ്പെടുത്താം.

ലയണ്‍സ് ക്ലബ്ബിന്റെ സന്നദ്ധ- സേവന വിഭാഗമാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. ജയശ്രീ, ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ചീഫ് കോര്‍ഡിനേറ്റര്‍ കെ എം അഷ്റഫ്, സെക്രട്ടറി പി എസ് ഉണ്ണികൃഷ്ണന്‍, ക്ലബ്ബ് ഭാരവാഹികളായ ലിജോ ജോര്‍ജുകുട്ടി, കോമളകുമാര്‍, ടി ജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

TAGS: Lions Club |