അശരണരായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി മണപ്പുറം-ലയണ്‍സ്

Posted on: March 16, 2022

തൃശ്ശൂര്‍ : മണപ്പുറം ഫിനാന്‍സിന്റെയും എടക്കര ലയണ്‍സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ പ്രമേഹ ബാധിതനായി ജീവിതമാര്‍ഗം വഴിമുട്ടിയ കാരക്കോട് സ്വദേശി ശ്രീധരന് ചെറുകിട വ്യാപാരം തുടങ്ങുന്നതിനായി പെട്ടിക്കട സമര്‍പ്പിച്ചു. മണപ്പുറം ഫിനാന്‍സും ലയണ്‍സ് ക്ലബ്ബും സംയുകതമായി നടപ്പിലാക്കുന്ന 100 ലൈഫ് ആന്‍ഡ് ലൈവ്‌ലിഹുഡ് ചലഞ്ചിന്റെ ഭാഗമായാണ് സഹായം ലഭ്യമാക്കിയത്.

പദ്ധതിയുടെ ജില്ലാ കോര്‍ഡിനേറ്ററും മണപ്പുറം ഫിനാന്‍സ് സീനിയര്‍ പി ആര്‍ ഒ യുമായ കെ എം അഷ്റഫ് ശ്രീധരന് പെട്ടിക്കട കൈമാറി.

തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ അശരണര്‍ക്കു കൈത്താങ്ങാകുവാനാണ് 100 ലൈഫ് ആന്‍ഡ് ലൈവ്‌ലിഹുഡ് ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്. സമൂഹനന്മയ്ക്കായി നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കാണ് മണപ്പുറവും ലയണ്‍സ് ക്ലബ്ബും ചേര്‍ന്ന് നടപ്പിലാക്കുന്നത്.

ലയണ്‍ അഡ്വ. ജോസ് ജോര്‍ജ്, ലയണ്‍ അഡ്വ. പികെ സോമന്‍, ലയണ്‍ ഡോ. ഉഷ എന്നിവര്‍ പ്രസ്തുത ചടങ്ങില്‍ സന്നിഹിതരായിരുന്നു.