യാത്രാവേളയില്‍ ടിക്കറ്റിനു പകരം വാലറ്റ് ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ച് ഫെഡറല്‍ ബാങ്ക്

Posted on: February 7, 2024

കൊച്ചി : നഗരങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ ടിക്കറ്റിനു പകരം ഉപയോഗിക്കാവുന്ന വാലറ്റ് ഡെബിറ്റ് കാര്‍ഡ് ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. നാഷനല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുമായി (എന്‍സിഎംസി) സംയോജിപ്പിച്ച റൂപേ കോണ്‍ടാക്ട്ലെസ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എന്‍സിഎംസി സംവിധാനമുള്ള മെട്രോ സ്റ്റേഷനുകളിലും ബസ് ടെര്‍മിനലുകളിലും ഓഫ് ലൈനായി പണമടയ്ക്കാന്‍ കഴിയും. ഈ കാര്‍ഡുകളില്‍ നിലവില്‍ 2000 രൂപ വരെ സൂക്ഷിക്കാനും യാത്രാ വേളകളില്‍ ഉപയോഗിക്കാനും സാധ്യമാണ്. ഇതോടെ ഈ സംവിധാനം അവതരിപ്പിക്കുന്ന ആദ്യ സ്വകാര്യ ബാങ്കുകളില്‍ ഫെഡറല്‍ ബാങ്കും ഇടംപിടിച്ചു.

റൂപേ ഡെബിറ്റ് കാര്‍ഡുകളില്‍ എന്‍സിഎംസി സൗകര്യം ആക്ടിവേറ്റ് ചെയ്യാന്‍ മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ ഐവിആര്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് കാര്‍ഡിലെ ‘കോണ്‍ടാക്ട്ലെസ്’ ഫീച്ചര്‍ എനേബിള്‍ ചെയ്യണം. ശേഷം മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ ഡെസ്‌കുമായി ബന്ധപ്പെട്ടു കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാനും പണം ചേര്‍ക്കാനും കഴിയും. ടിക്കറ്റ് എടുക്കുന്നതിനു പകരം സ്റ്റേഷന്‍ കവാടങ്ങളിലുള്ള കാര്‍ഡ് റീഡറില്‍ കാര്‍ഡ് ടാപ് ചെയ്താല്‍ മാത്രം മതി.

 

TAGS: Federal Bank |