കേരള ബഡ്ജറ്റ് 2024; ഫെഡറല്‍ ബാങ്കിന്റെ കാഴ്ചപ്പാട്

Posted on: February 6, 2024

‘ഉല്‍പ്പാദന മേഖലയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടും സണ്‍റൈസ് മേഖലകളില്‍ സ്വകാര്യസംരംഭങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടും വളര്‍ച്ച കൈവരിക്കാനുള്ള ശ്രമമാണ് ബഡ്ജറ്റില്‍ കാണാന്‍ സാധിക്കുന്നത്. മേക്ക് ഇന്‍ കേരള, സ്വകാര്യ വ്യവസായ- സാമ്പത്തിക പാര്‍ക്കുകള്‍, കൃഷി, വിനോദസഞ്ചാരം, ഗ്രാമീണ അടിസ്ഥാനസൗകര്യം എന്നീ മേഖലകള്‍ക്കു തുക വകവച്ചിട്ടുണ്ട് എന്നതു ശ്രദ്ധേയമാണ്.

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ, കൊച്ചി വാട്ടര്‍ മെട്രോ തുടങ്ങിയ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഊന്നല്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്. ഭൂമിയുടെ ന്യായവില പരിഷ്‌കരണം, നദികളിലെ മണല്‍ വാരലിന് അനുമതി നല്‍കല്‍, സ്റ്റാംപ് ഡ്യൂട്ടിയിലെ പരിഷ്‌കരണം, GST ആംനെസ്റ്റി തുടങ്ങിയ നടപടികളിലൂടെ അധികവിഭവസമാഹരണവും ബഡ്ജറ്റ് ലക്ഷ്യമിടുന്നു.’- പി. വി. ജോയ്, സീനിയര്‍ വൈസ് പ്രസിഡന്റ്, ഫെഡറല്‍ ബാങ്ക്

 

TAGS: Federal Bank | Joy P V |