ഇസാഫ് സംഘം സംഗമം ജില്ലാതല ഉദ്ഘാടനം

Posted on: July 26, 2022

തിരുവനന്തപുരം : ഇസാഫ് സംഘം സംഗമം ജില്ലാതല ഉദ്ഘാടനം അഡ്വ. വി. കെ. പ്രശാന്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി യും സിഇഒയുമായ കെ. പോള്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ മികച്ച സംഘങ്ങള്‍ക്കുള്ള പുരസ്‌കാരം അഡ്വ. എം. വിന്‍സെന്റ് എംഎല്‍എ നല്‍കി.

മികച്ച സംരംഭകര്‍ക്കുള്ള ഇസാഫ് ബാങ്ക് പുരസ്‌കാരം കൗണ്‍സിലര്‍ ഷീജ മധു വിതരണം ചെയ്തു. ചെറുകിട നിക്ഷേപ സമാഹരണം മികച്ച രീതിയില്‍ പൂര്‍ത്തീകരിച്ച ശാഖകള്‍ക്കുള്ള പുരസ്‌കാര വിതരണം ഇസാഫ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ മെറീന പോള്‍ നിര്‍വഹിച്ചു.

ഇസാഫ് ബാങ്ക് ഡയറക്ടര്‍ തോമസ് ജേക്കബ്, മാര്‍ക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി. കെ., മൈക്രോ ബാങ്കിംഗ് ഹെഡ് അനിത ശേഖര്‍, ക്ലസ്റ്റര്‍ ഹെഡ് മനു ജയദേവന്‍, ഇസാഫ് കോ ഓപ്പറേറ്റീവ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രാജേഷ് ശ്രീധരന്‍പിള്ള, ഐ ടി ഹെഡ് ഗോപകുമാര്‍ വി. മേനോന്‍, ഏജന്‍സി ബാങ്കിംഗ് ഹെഡ് പ്രശാന്ത് ബി. പിള്ള, ക്ലസ്റ്റര്‍ ഹെഡ് മിനി ജോസഫ്, ടെറിറ്ററി ഹെഡ് ഷൈനി വര്‍ഗീസ്, സോഷ്യല്‍ ഇനിഷ്യേറ്റീവ് മാനേജര്‍ ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.