ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പ്രഥമ ഓഹരി വില്പ്പനയ്ക്ക് (ഐപിഒ) അനുമതി തേടി

Posted on: July 12, 2023

കൊച്ചി : ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പ്രഥമ ഓഹരി വില്പ്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയില്‍ പ്രോസ്‌പെക്റ്റ്‌സ് സമര്‍പ്പിച്ചു. ഓഹരി വിപണി വഴി 629,04 കോടി രൂപയുടെ മൂലധനം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 486,74 കോടി രൂപ വരെ പുതിയ ഇഷ്യുവും 142,30കോടി രൂപ വരെ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴിയുള്ള ഓഹരി കൈമാറ്റവുമാണ്.

ഇസാഫ് ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, പിഎന്‍ബി മെറ്റലൈഫ് ഇന്ത്യ ഇന്‍ഷ്വറന്‍സ്, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷ്വറന്‍സ് എന്നീ കമ്പനികളുടെ പക്കലുള്ള 119,26 കോടി രൂപയുടെ ഓഹരികളും ഒഎഫ്എസ് വില്പ്പനയില്‍ ഉള്‍പ്പെടും. ഭാവി മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ടിയര്‍ 1്യു മൂലധനം മെച്ചപ്പെടുത്തുകയാണ് പുതിയ ഓഹരി വില്പ്പനയിലൂടെ ഇസാഫ് ബാങ്ക് ലക്ഷ്യമിടുന്നത്.

വില്പ്പനയ്ക്കുള്ള ആകെ ഓഹരികളുടെ 50 ശതമാനം വരെ യോഗ്യരായ ഇന്‍സ്റ്റിറ്റിയൂഷനല്‍ നിക്ഷേപകര്‍ക്കും, 15 ശതമാനം വരെ നോണ്‍-ഇന്‍സ്റ്റിറ്റിയൂഷനല്‍ നിക്ഷേപകര്‍ക്കും 35 ശതമാനം വരെ വ്യക്തിഗത നിക്ഷേപകര്‍ക്കും ലഭ്യമായിരിക്കും. ഐപിഒയ്ക്കുള്ള തയാറെടുപ്പുകളുടെ ഭാഗമായി ഇസാഫ് ബാങ്ക് ലീഡ് ബാങ്കര്‍മാരുമായി കൂടിയാലോചനകള്‍ നടത്തിവരുകയാണ്. ഇതിന്റെ ഭാഗമായി 97,33 കോടി രൂപയുടെ ഇക്വിറ്റി ഓഹരികള്‍ പ്രീ-ഐപിഒ പ്ലേസ്‌മെന്റ് വഴി ഇഷ്യൂചെയ്‌തേക്കാം. അങ്ങനെയാണെങ്കില്‍ ഇഷ്യൂ വലിപ്പം കുറയ്ക്കും. 2021ല്‍ ഇസാഫ് ബാങ്ക്‌ഐപിഒക്ക് അനുമതിതേടിയിരുന്നു.

21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഗ്രാമീണ, അര്‍ധനഗര മേഖലകളില്‍ 700 ബാങ്കിങ്ഔറ്റ്‌ലെറ്റുകളും 743 ഉപഭോക്തൃ സേവന കേന്ദ്രങ്ങളും, 20 ബിസിനസ്‌കറസ്‌പോണ്ടന്റ്‌സും, 2023 ബാങ്ക് ഏജന്റുമാരും, 481 ബിസിനസ് ഫെസിലിറ്റേറ്റര്‍മാരും 528 എടിഎമ്മുകളും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനുണ്ട്.