ആദ്യദിനം തന്നെ ഇസാഫ് ബാങ്കിന്റെ മുഴുവന്‍ ഓഹരികള്‍ക്കും അപേക്ഷകരായി

Posted on: November 4, 2023


തൃശൂര്‍ : ആദ്യദിനം തന്നെ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓഹരികളെല്ലാം വാങ്ങാനാളെത്തി. കമ്പനി ഓഫര്‍ ചെയ്യുന്ന 5,77,28,,408 ഓഹരികള്‍ക്കായി ഇന്നലെ ലഭിച്ചത് 10,0648,500 അപേക്ഷകള്‍. ഓഹരിക്ക് 57-60വിലനിലവാരത്തിലാണ് ഐപിഒ, കുറഞ്ഞത് 250 ഓഹരികളായാണ് അപേക്ഷിക്കാനാവുക.

ഇന്‍സ്റ്റിറ്റിയൂഷനല്‍ നിക്ഷേപകര്‍ക്കല്ലാതെയുള്ള ഓഹരികള്‍ക്കായി 2.44 മടങ്ങും റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കുള്ള ഓഹരികള്‍ക്ക് 1.98 മടങ്ങും ജീവനക്കാര്‍ക്കായി മാറ്റിവച്ച ഓഹരികള്‍ക്ക് 1.01 മടങ്ങും അപേക്ഷകളെത്തി. 7 നാണ് ഐപിഒ സമാപിക്കുക.

ഐപിഒയ്ക്ക് മുന്‍പുതന്നെ ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് കമ്പനി 135.15 കോടി രൂപ സമാഹരിച്ചിരുന്നു. ആങ്കര്‍ നിക്ഷേപത്തില്‍ പ്രമുഖ വിദേശ, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ പങ്കെടുത്തതും ബ്രോക്കറേജ് സ്ഥാപനങ്ങള്‍ മികച്ച റേറ്റിംഗ് നല്‍കിയതും ആദ്യദിവസം തന്നെ ഓഹരികള്‍ വാങ്ങാന്‍ കൂടുതല്‍ അപേക്ഷകളെത്താനിടയാക്കി.