ടിഎംഎ തയാറാക്കിയ ‘തൃശൂര്‍ വിഷന്‍ 2047’ വികസന രൂപരേഖ സമര്‍പ്പിച്ചു

Posted on: June 27, 2023

തൃശൂര്‍ : ജില്ലയുടെ ഭാവി വികസനത്തിനായി തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ (ടിഎംഎ) കിലയുടേയും ഇസാഫ് ഫൗണ്ടേഷന്റേയും സഹകരണത്തോടെ തയാറാക്കിയ ‘തൃശൂര്‍ വിഷന്‍ 2047’ വികസന രൂപരേഖയെ ആസ്പദമാക്കി ഏകദിന വികസന ശില്‍പ്പശാല സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഭോപ്പാലിലെ സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍കിടെക്ചര്‍ ടിഎംഎക്കു വേണ്ടി തയാറാക്കിയ സമഗ്ര വികസന രൂപരേഖ ചടങ്ങില്‍ സമര്‍പ്പിച്ചു.

റവന്യൂ മന്ത്രി അഡ്വ. കെ. രാജന്‍, പട്ടികജാതി – പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിസ് മാസ്റ്റര്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം പ്രൊഫ. ജിജു പി. അലക്‌സ്, തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മേധാവിയുമായ കെ. പോള്‍ തോമസ്, തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം. ജി. രാജമാണിക്യം, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, കില അര്‍ബന്‍ ചെയര്‍ ഡോ അജിത് കാളിയത്ത്, എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും 16 ബ്ലോക്ക് പഞ്ചായത്തുകളിലേയും ഗ്രാമ പഞ്ചായത്തുകളിലേയും പ്രസിഡന്റുമാരും സെക്രട്ടറിമാരും ഉള്‍പ്പെടെ 200ലേറെ പ്രതിനിധികള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.