പ്രൊഫഷണല്‍ ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളുമായി ഇസാഫ്

Posted on: July 13, 2023

മണ്ണുത്തി : ആരോഗ്യമേഖലയില്‍ മികച്ച തൊഴില്‍ കണ്ടെത്താന്‍ സഹായകമായ ജെറിയാട്രിക്ക് കെയര്‍ അസിസ്റ്റന്റ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് എന്നീ പ്രൊഫഷണല്‍ കോഴ്‌സുകളുമായി ഇസാഫ് ഹെല്‍ത്ത് കെയര്‍. വാര്‍ദ്ധക്യസംബന്ധമായ അസുഖങ്ങളാലും, കാന്‍സര്‍, സ്‌ട്രോക്ക്, അപകടങ്ങള്‍ തുടങ്ങി മറ്റു കാരണങ്ങളാലും കിടപ്പിലായവര്‍ക്ക് പ്രത്യേക പരിചരണം നല്‍കാന്‍ പര്യാപ്തമാക്കുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഹോം നേഴ്‌സിംഗ്, കെയര്‍ ടേക്കിംഗ് തുടങ്ങിയ മേഖലയില്‍ ഏറെ ജോലി സാധ്യതയുള്ള കോഴ്‌സാണ് ജെറിയാട്രിക്ക് കെയര്‍ അസിസ്റ്റന്റ്.

തിയറി, സ്‌കില്‍ ലാബ് ട്രെയിനിംഗ്, ബേസിക്ക് ലൈഫ് സപ്പോര്‍ട്ട് ട്രെയിനിംഗ്, വ്യക്തിത്വ വികസന ക്ലാസ്സുകള്‍, മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ പ്രായോഗിക പരിശീലനം തുടങ്ങി രോഗീപരിചരണത്തിന് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്ന ഈ കോഴ്‌സുകളുടെ കാലാവധി 45 ദിവസമാണ്. കേരളത്തിലെ മികച്ച മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ആവശ്യമെങ്കില്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങളും ഉണ്ടായിരിക്കുന്നതാണ്.

പത്താം ക്ലാസ്സ് അല്ലെങ്കില്‍ പ്ലസ് ടു പാസ്സായ, 18 വയസ്സ് തികഞ്ഞവര്‍ക്ക് ഈ കോഴ്‌സുകളിലേക്ക് ജൂലൈ 20 വരെ അപേക്ഷിക്കാം. ഇസാഫ് ഫൗണ്ടേഷന് കീഴിലുള്ള തൃശ്ശൂരിലെ ട്രെയിനിംഗ് സെന്ററുകളിലായിരിക്കും കോഴ്‌സുകള്‍ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 871462259