സെര്‍വെന്റ് ലീഡര്‍ഷിപ്പ് ഡേ ഇസാഫ് ആചരിച്ചു

Posted on: May 23, 2022

തൃശൂര്‍ : ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റര്‍പ്രൈസസ് സ്ഥാപകന്‍ കെ പോള്‍ തോമസിന്റെ ജന്മദിനം സെര്‍വെന്റ് ലീഡര്‍ഷിപ്പ് ഡേ ആയി ഇസാഫ് ഗ്രൂപ്പിലെ എല്ലാ സ്ഥാപനങ്ങളും സമുചിതമായി ആചരിച്ചു. ടീം അംഗങ്ങളുടെ ദൈനംദിന ജോലികളില്‍ ലീഡേഴ്സും പങ്കുചേര്‍ന്നു.

സെര്‍വെന്റ് ലീഡര്‍ഷിപ്പ് ഇവാഞ്ചലിസ്റ്റും ട്രെയ്നറുമായ ഡോ. മദനകുമാര്‍ സെര്‍വെന്റ് ലീഡര്‍ഷിപ്പ് എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ വെബ്ബിനാറിന് നേതൃത്വം നല്‍കി. ജീവനക്കാരുടെ സേവനങ്ങള്‍ക്ക് മൂല്യം നല്‍കുമ്പോഴാണ് യഥാര്‍ത്ഥ നേതൃത്വം ഉണ്ടാകുന്നതെന്ന് മദനകുമാര്‍ അഭിപ്രായപ്പെട്ടു.

ജീവിത ലക്ഷ്യങ്ങളെ തിരിച്ചറിയുകയും ആ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി അധ്വാനിക്കുകയും ചെയ്യണമെന്ന് കെ പോള്‍ തോമസ് പറഞ്ഞു. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, ഇസാഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ സെലീന ജോര്‍ജ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. എല്‍. പോള്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രാജേഷ് ശ്രീധരന്‍ പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

TAGS: ESAF |