ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിംഗ് മാള്‍ പാലക്കാട്

Posted on: December 19, 2023

പാലക്കാട് : ലുലു ഗ്രൂപ്പിന്റെ മാള്‍ കണ്ണാടിയില്‍ തുറന്നു. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എംഎ അഷറഫ് അലി ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പില്‍ എംഎല്‍എ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, കണ്ണാടി പഞ്ചായത്ത് പ്രസിഡന്റ് എം ലത,ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എയൂസഫലി എന്നിവര്‍ പങ്കെടുത്തു.

കോഴിക്കോട്, തൃശൂര്‍, കോട്ടയം, പെരിന്തല്‍മണ്ണ, തിരൂര്‍എന്നിവിടങ്ങളില്‍ പുതിയ മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഉടന്‍ തുറക്കുമെന്ന് എം എ യൂസഫലി പറഞ്ഞു. രണ്ടുലക്ഷം ചതുരശ്ര അടിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള രണ്ട് നില മാളില്‍ ഒരു ലക്ഷം ചതുരശ്ര അടിയിലാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ.

പാലക്കാട്ടെ കാര്‍ഷിക മേഖല യില്‍നിന്നുള്ള ഉത്പ്പന്നങ്ങളും കല്‍പ്പാത്തിയിലെ ഭക്ഷണവിഭവങ്ങളും ലുലുവില്‍ ലഭ്യമാണ്. 1,400 പേര്‍ക്കാണ് തൊഴിലവസരം ഉറപ്പാക്കിയിരിക്കുന്നത്. 70 ശതമാനം പേരും പാലക്കാട്ടുകാരാണ്. ലുലു ഗ്രൂപ്പിന്റെ രാജ്യത്തെ പത്താമത്തെയും കേരളത്തിലെ അഞ്ചാമത്തെയും ഷോപ്പിംഗ് കേന്ദ്രമാണിത്.