ആയക്കാട് സി എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു

Posted on: July 23, 2021

വടക്കഞ്ചേരി : ഇസാഫ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ആയക്കാട് സി എ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനവും 35 വിദ്യാര്‍ഥികള്‍ക്കുള്ള ടാബ് വിതരണവും തരുര്‍ എംഎല്‍എ വി പി സുമോദ് നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ മെറീന പോള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇസാഫ് ബാങ്ക് എംഡി യും സിഇഒയുമായ കെ പോള്‍ തോമസ് മുഖ്യാതിഥിയായിരുന്നു.

വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിസി സുരേഷ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ പി ശ്രീകല, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മുരളീധരന്‍, ആലത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്യാമപ്രസാദ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലളിതാംബിക ജെ, പ്രധാന അധ്യാപകന്‍ എ എസ് സുരേഷ്, ബ്ലോക്ക് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ വി ജെ ജോണ്‍സണ്‍, സ്റ്റാഫ് സെക്രട്ടറി ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 

TAGS: ESAF |