പാലക്കാട് ലുലു മാളില്‍ ഫ്‌ളവര്‍ ഫെസ്റ്റ്

Posted on: February 15, 2024

പാലക്കാട് : ‘ലുലു ഫ്‌ളവര്‍ ഫെസ്റ്റ് 18 വരെ പാലക്കാട് ലുലു മാളില്‍ നടക്കും. പാലക്കാട് ലുലു മാളിലെ ആദ്യത്ത ഫ്‌ളവര്‍ ഫെസ്റ്റാണിത്.

ഫ്‌ളവര്‍ ഇന്‍സ്റ്റലേഷനുകള്‍, വിവിധ തരം ഫ്‌ളവര്‍ ഡെക്കര്‍, ഇന്‍ഡോര്‍ ആന്‍ഡ് ഔട്ട്‌ഡോര്‍ ചെടികള്‍, ഫ്രഷ് ഫ്‌ളവര്‍, ഇന്‍ഡോര്‍ ഡെക്കര്‍ ഐറ്റംസ്, ഔഷധ ചെടികള്‍, വിവിധയിനം ഔഷധ വിത്തുകള്‍, ഓര്‍ക്കിഡ് ചെടികള്‍ എന്നിവയുടെ വിപുലമായ പ്രദര്‍ശനവും, വില്‍പ്പനയുമാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 9 വരെ സന്ദര്‍ശകര്‍ക്ക് സൗജന്യമായി പ്രദര്‍ശനത്തില്‍ പങ്കെടുക്കാം.