സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍

Posted on: May 1, 2024

കോഴിക്കോട് : കേരളത്തില്‍ എയര്‍ടെല്ലിന്റെ 5 ജി വരിക്കാരുടെ എണ്ണം 22 ലക്ഷമായി. കഴിഞ്ഞ ആറ്മാസത്തിന്നുള്ളിലാണ് 5 ജി വരിക്കാരുടെ എണ്ണത്തില്‍ എയര്‍ടെല്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കിയത്. ഹില്‍പാലസ്, ബേക്കല്‍ കോട്ട, തീര്‍ത്ഥാടന കേന്ദ്രങ്ങളായ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളി, പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, ആലപ്പുഴ കായലോരം, വര്‍ക്കല, കോവളം കടല്‍ത്തീരങ്ങള്‍ തുടങ്ങി എല്ലാ ജില്ലകളിലും നഗര പ്രദേശങ്ങളിലും എയര്‍ടെല്‍ 5 ജിക്ക് ഇപ്പോള്‍ സാന്നിദ്ധ്യമുണ്ട്.

പോക്കോയുമായി ചേര്‍ന്ന് 10,000 രൂപയില്‍ താഴെ വിലയുള്ള 5 ജി സ്മാര്‍ട്‌ഫോണുകള്‍ ലഭ്യമാക്കാന്‍ എയര്‍ടെല്ലിന് കഴിഞ്ഞതും വരിക്കാരുടെ എണ്ണം കൂടാന്‍ സഹായിച്ചു. അധികച്ചെലവില്ലാതെ അണ്‍ലിമിറ്റഡ് 5 ജി സേവനം ആസ്വദിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും വേഗതയേറിയതും വിശ്വസനീയവുമായ അത്യാധുനിക നെറ്റ്വര്‍ക്ക് എയര്‍ടെല്‍ ഉറപ്പുനല്‍കുന്നെന്ന് ഭാര്‍തി എയര്‍ടെല്‍ കേരള ചീഫ്-ഓപ്പറേറ്റിംഗ് ഓഫീസര്‍ അമിത് ഗുപ്ത പറഞ്ഞു.

 

TAGS: Airtel |