മൈജിയുടെ 82-ാം ഷോറൂം കടവന്ത്രയില്‍ തുറന്നു

Posted on: December 21, 2020

കൊച്ചി : മൈജിയുടെ പുതിയ ഷോറൂം കടവന്ത്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മെട്രോ പില്ലര്‍ 769-ന് എതിര്‍വശം ട്രൈറ്റണ്‍ കോംപ്ലക്‌സിലാണ് ഷോറൂം. മൈജിയുടെ 92-ാം ഷോറൂമാണിത്. ഉദ്ഘാടന ഓഫറായി, മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ഓരോ 10,000 രൂപയ്ക്കും 1000 രൂപ ക്യാഷ് ബാക്ക് ലഭിക്കും. വന്‍ വിലക്കുറവും ഡിസ്‌കൗണ്ടും ഓഫറുകളുമായി ‘വേറൊരു റേഞ്ച്’ ക്രിസ്മസ്-ന്യൂഇയര്‍ ഫെസ്റ്റും ഇതോടൊപ്പം ആരംഭിക്കും.

മൊബൈല്‍ ഫോണുകള്‍ക്ക് വിലക്കുറവോടെ എക്‌സ്ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. 24 ഇഞ്ച് മുതല്‍ 82 ഇഞ്ച് വരെയുള്ള എല്‍.ഇ.ഡി., സ്മാര്‍ട്ട് ടി.വി.കള്‍ മൈജിയില്‍ ലഭ്യമാണ്. തിരഞ്ഞെടുത്ത മോഡല്‍ ടി.വി. വാങ്ങുമ്പോള്‍ 1000 രൂപ ക്യാഷ് ബാക്ക്, 2.1 ഹോം തിയേറ്റര്‍ മുതലായവ ലഭിക്കും. തിരഞ്ഞെടുത്ത മോഡല്‍ ടാബ്ലെറ്റുകള്‍ വാങ്ങുമ്പോള്‍ 1,999 രൂപ വിലയുള്ള എം.ഐ. ബഡ്സ് തികച്ചും സൗജന്യമായി നേടാം.

ലാപ്ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4,498 രൂപ വിലയുള്ള സ്മാര്‍ട്ട് വാച്ചും എം.ഐ. ബഡ്സും സൗജന്യമായി നേടാം. എ.സി. വാങ്ങുമ്പോള്‍ സ്റ്റെബിലൈസര്‍ സൗജന്യമായി ലഭിക്കും. മികച്ച ഓഫറോടെ അക്സസറീസുകളും വൈവിധ്യമാര്‍ന്ന മള്‍ട്ടി മീഡിയ പ്രൊഡക്ടുകളും മൈജിയില്‍ ഒരുക്കിയിട്ടുണ്ട്. ഗാഡ്ജെറ്റുകള്‍ ബുക്ക് ചെയ്ത് നിങ്ങള്‍ക്ക് എത്തിക്കുന്ന മൈജി എക്‌സ്പ്രസ് ഹോം ഡെലിവറി സൗകര്യവും ലഭ്യമാണ്. www.myg.in എന്ന വെബ്സൈറ്റില്‍നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാം.

TAGS: MyG Digital Hub |