കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സിഇഒ ഡോ. ജി.സി. ഗോപാലപിള്ളയ്ക്ക് ആദരം

Posted on: October 20, 2022

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പേഴ്‌സണല്‍ മാനെജ്‌മെന്റിന്റെ (എന്‍ഐപിഎം) എക്‌സലന്‍സ് അവാര്‍ഡ് കോട്ടയ്ക്ക്ല്‍ ആര്യവൈദ്യശാല സിഇ ഒ ഡോ.ജി.സി. ഗോപാലപിള്ളയ്ക്ക് ലഭിച്ചു. തിരുവനന്ത പുരത്തു നടന്ന റീജ്യനല്‍കോണ്‍ഫറന്‍സില്‍ അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങി.

കഴിഞ്ഞ 45 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള മുതിര്‍ന്ന മാനെജ്‌മെന്റ് വിദഗ്ധനാണ് ഡോ. ഗോപാലപിള്ള, എഫ്എസിടിയുടെ സിഎംഡി, കേരളാ ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ (കിന്‍ഫ്ര) സ്ഥാപക എംഡി, കെല്‍ട്രോണ്‍ ചെയര്‍മാന്‍, ഫെര്‍ട്ടിലൈസര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ആര്യവൈദശാല എക്‌സിക്യൂ ട്ടിവ് കബിന്റെ വാര്‍ഷികയോഗത്തില്‍ മാനെജിങ് ട്രസ്റ്റിഡോ. പി.എം. വാരിയര്‍ഡോ. ഗോപാലപിള്ളയെആദരിച്ചു.